കെ.ടി. ജലീൽ
Posted On
date_range Updated On
date_range കെ.ടി. ജലീലിന് വധഭീഷണി: കണ്ണൂർ സ്വദേശിക്കെതിരെ കേസ്
പഴയങ്ങാടി: മുൻ മന്ത്രി കെ.ടി. ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാട്ടൂൽ സ്വദേശിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ.എൻ. അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ.ടി. ജലീലിെൻറ ഫോണിലേക്ക് ഒക്ടോബർ അഞ്ചാം തീയതി വാട്സ്ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാൾ വധഭീഷണിയുയർത്തിയത്. കെ.ടി. ജലീൽ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലിെൻറ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.