?????????? ?????????????? ????????? ???

കള്ളനോട്ട് നിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

പ​ഴ​യ​ങ്ങാ​ടി: എ​രി​പു​ര​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​െൻറ കാ​ഷ് ​െഡ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ 21500 രൂ​പ​യു​ടെ 41 ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ ഏ​ഴം​ഗ പൊ​ലീ​സ് സം​ഘ​ത്തി​ന് ചു​മ​ത​ല ന​ൽ​കി. ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്ന​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പ​ഴ​യ​ങ്ങാ​ടി സി.​ഐ എം. ​രാ​ജേ​ഷ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.

നി​ക്ഷേ​പം ന​ട​ത്തി​യ കു​ശാ​ൽ ന​ഗ​റി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മി​സ്രി​യ എ​ന്ന സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രു​ടെ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ടു​ത്ത​ദി​വ​സം പൊ​ലീ​സ് സം​ഘം കു​ശാ​ൽ​ന​ഗ​റി​ലെ​ത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.