Posted On
date_range Updated On
date_range പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തുനിന്ന് മടങ്ങവെ കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി.
മാട്ടൂൽ സെൻട്രലിലെ പണ്ടാരത്തോട്ടത്തിൽ ഷിനോസിനെയാണ് (31) ബുധനാഴ്ച രാവിലെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പൊലീസിന് കൈമാറിയത്. 2018ൽ ഇയാൾ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ പരാതിയിൽ രണ്ട് കേസുകൾ നിലവിലുണ്ട്.
2018ൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പഴയങ്ങാടി സി.ഐ എം.ഇ. രാജഗോപാൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.