Posted On
date_range Updated On
date_range പഞ്ചായത്ത് പ്രസിഡൻറിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണംതട്ടാൻ ശ്രമം
പഴയങ്ങാടി: ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ഗോവിന്ദെൻറ ഫേസ് ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടാൻ ശ്രമം. ഗോപി പോത്തേര എന്ന പേരിലുള്ള ഇദ്ദേഹത്തിെൻറ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് സന്ദേശം നൽകിയാണ് തട്ടിപ്പിന് ശ്രമം.
പ്രസിഡൻറിെൻറ സുഹൃദ് വലയത്തിയുള്ളവർക്കാണ് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ നൽകിയത്. വിദേശത്തുള്ള സുഹൃത്തുക്കൾ പ്രസിഡൻറ് ഗോവിന്ദനുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
തട്ടിപ്പ് പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും നടപടി ആവശ്യപ്പെട്ട് പ്രസിഡൻറ് പി. ഗോവിന്ദൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.