Posted On
date_range Updated On
date_range ജോലി വാഗ്ദാനംചെയ്തു 20 ലക്ഷം തട്ടി: വനിതക്കെതിരെ കേസ്
പഴയങ്ങാടി: കെ.എസ്.ഇ.ബിയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് 20.25 ലക്ഷം രൂപ തട്ടിയെടുത്ത വനിതക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശിനി ദീപ്തി ബാലകൃഷ്ണനെതിരെ പഴയങ്ങാടിയിലെ ജ്വല്ലറി ഉടമ വെങ്ങര സ്വദേശി എം.വി. രാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മകന് കെ.എസ്.ഇ.ബിയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് 2022 ആഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി രാജനിൽനിന്ന് നേരിട്ടും ബാങ്കിടപാടുകൾ വഴിയും ദീപ്തി ബാലകൃഷ്ണൻ പണം തട്ടിയെടുത്തെന്നും ജോലി ലഭിക്കാതെ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വഞ്ചന കുറ്റത്തിനാണ് വനിതക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.