കൊലക്കേസ് പ്രതിയായ തടവുകാരൻ ആശുപത്രിയിൽ മരിച്ചു

പയ്യന്നൂർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി പെരുമ്പള ഹൗസിൽ മാമ്മി (മമ്മിക്കുട്ടി -64) ആണ്​ മരിച്ചത്.

കടുത്ത പ്രമേഹരോഗിയായ ഇദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്നു പറയുന്നു. അസുഖം കൂടിയതിനെ തുടർന്ന് ഈ മാസം 17നാണ് ജയിലധികൃതർ മാമ്മിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

2002ൽ മകനെ കൊലചെയ്​ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മണ്ണാർക്കാട്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത കേസിൽ മഞ്ചേരി കോടതിയാണ്​ ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്​. 2004 സെപ്​റ്റംബർ 26നാണ്​ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്​.

ഇയാളുടെ പിതാവും ത​​‍െൻറ മകനെ കൊന്ന കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു. പ്രമേഹത്തോടൊപ്പം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്​നങ്ങളും മാമ്മിയെ അലട്ടിയിരുന്നു​. ആരോഗ്യനില മോശമായതോടെ വെൻറിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും ചൊവ്വാഴ്​ച പുലർച്ചെ നാലോടെ മരിക്കുകയായിരുന്നു.


Tags:    
News Summary - The prisoner died at the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.