രണ്ടാമൂഴത്തിൽ രണ്ടാം റാങ്ക് നേടി ഗോകുൽ ഗോവിന്ദ്

പയ്യന്നൂർ: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാമൂഴത്തിൽ രണ്ടാം റാങ്ക് നേടി കടന്നപ്പള്ളി കണ്ടോന്താറിലെ ഗോകുൽ ഗോവിന്ദ്. കഴിഞ്ഞ വർഷം 239ാമത് റാങ്ക് നേടിയ ഗോകുലിന്​ ഇഷ്​ട വിഷയമായ ഇലക്​ട്രിക്കൽസിൽ പ്രവേശനം ലഭിക്കുമായിരുന്നു.

എന്നാൽ, ഐ.ഐ.ടി പ്രവേശന മോഹം മനസിൽ കൊണ്ടുനടന്ന ഈ മിടുക്കൻ ഇക്കുറി കേരള പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ചരിത്രമെഴുതുകയായിരുന്നു. ഏത് കോളജിലും പ്രവേശനം ലഭിക്കുമെങ്കിലും സിവിൽ സർവീസാണ് ഇപ്പോൾ മനസിലുള്ളതെന്ന് ഗോകുൽ പറയുന്നു.

കണ്ടോന്താർ ഇടമന യു.പി സ്​കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോകുൽ തളിപ്പറമ്പ് ടാഗോർ സ്​കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും മതമംഗലം ഗവ. ഹയർ സെക്കൻഡറിയിൽ നിന്ന് പ്ലസ്​ ടുവും വിജയിച്ചു. രണ്ട് പരീക്ഷകളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. റെയ്​ഡ്​കോ ഉദ്യോഗസ്ഥൻ ടി.കെ. ഗോവിന്ദൻ നമ്പൂതിരിയുടെയും മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്​കൂൾ അധ്യാപിക സുപ്രിയയുടെയും മകനാണ്. എൻജിനീയറിങ് കഴിഞ്ഞ ഗോപിക സഹോദരിയാണ്.

Tags:    
News Summary - keam-Gokul Govind finished second rank in the second round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.