Posted On
date_range Updated On
date_range പയ്യന്നൂരിൽ ഡോ. അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് അംബേദ്കറിെൻറ പൂർണരൂപത്തിലുള്ള ശിൽപമൊരുങ്ങുന്നു. കുഞ്ഞിമംഗലത്തെ യുവ ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തിെൻറ പണിപ്പുരയിലാണ് ശിൽപമൊരുങ്ങുന്നത്.
കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിക്കും. 1993-94 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് 2017ൽ രൂപം കൊടുത്ത 'കൂട്ടരങ്ങ്' വാട്സ് ആപ് കൂട്ടായ്മയുടെ തീരുമാനം അനുസരിച്ചാണ് അംബേദ്കർ ശിൽപത്തിെൻറ നിർമാണം. കുഞ്ഞിമംഗലത്ത് ശിൽപ നിർമാണം അവസാന മിനുക്കുപണിയിലാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് അനാച്ഛാദനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.