മകനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽ കൈകൾ ചങ്ങലകൊണ്ട് ബന്ധിച്ച് പ്രതിഷേധിക്കുന്ന സെബാസ്റ്റ്യനും ബീനയും
കണ്ണൂർ: മകനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽ കൈകൾ ചങ്ങലകൊണ്ട് ബന്ധിച്ച് മാതാപിതാക്കളുടെ പ്രതിഷേധം. മട്ടന്നൂർ ചാവശ്ശേരിപ്പറമ്പ് സ്വദേശികളായ സെബാസ്റ്റ്യനും ബീനയുമാണ് തിങ്കളാഴ്ച രാവിലെ കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചത്. മകനും എസ്.സി പ്രമോട്ടറുമായ സെബിനെ ലഹരിവസ്തു കൈവശംവെച്ചു എന്നാരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായാണ് പരാതി. 2021 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് അന്ന് മട്ടന്നൂർ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. സെബിന് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മർദിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മട്ടന്നൂർ പൊലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് കുടുംബം ആരോപിച്ചു. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ മട്ടന്നൂർ പൊലീസാണ് സെബിനെതിരെയും കേസെടുത്തത്. ഇതിനെതിരെയായിരുന്നു പ്രതിഷേധം. രണ്ടുപേരെയും ടൗൺ എസ്.ഐ സി.എച്ച്. നസീബിന്റെ നേതൃത്വത്തിൽ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.