കണ്ണൂർ: കോർപറേഷൻ കൗൺസിലിൻെറ ആദ്യ യോഗത്തിൽ തന്നെ ഭരണ പ്രതിപക്ഷ ബഹളം. യോഗത്തിനുമുമ്പ് മേയർ നടത്തിയ ആമുഖ പ്രസംഗത്തിൽ, കോർപറേഷൻെറ പല പദ്ധതികൾക്കും സർക്കാർ അനുമതി നൽകുന്നില്ലെന്നും ഫണ്ട് തിരിച്ചുപിടിക്കുകയാണെന്നും ഇത് പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നതായും പറഞ്ഞതാണ് ബഹളത്തിന് കാരണമായത്. മേയറുടെ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് സി.പി.എമ്മിലെ ടി. രവീന്ദ്രൻ പറഞ്ഞു. െഎക്യത്തോടെ മുന്നോട്ടുപോകേണ്ടതിനു പകരം രാഷ്ട്രീയം കാണിക്കുന്നതാണ് മേയറുടെ പരാമർശമെന്ന് സി.പി.എമ്മിലെ എൻ. സുകന്യയും അഡ്വ. പി.കെ. അൻവറും പറഞ്ഞു. ഇതോടെ കോൺഗ്രസിെല അഡ്വ. മാർട്ടിൻ ജോർജും പി.കെ. രാഗേഷും രംഗത്തെത്തി. ഇതോടെയാണ് അൽപസമയം യോഗം ബഹളത്തിൽ കലാശിച്ചത്. ക്ഷേമ പെൻഷനിൽ നിന്ന് ഉപഭോക്താക്കളെ കുറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന പി.കെ. രാഗേഷിൻെറ പരാമർശത്തിനെതിരെയും എൻ. സുകന്യ ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയതും ബഹളത്തിലേക്ക് നയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് വ്യാപക പരാതിക്ക് ഇടയാക്കുന്നതായി മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ഇക്കാര്യത്തിൽ ഗൗരവത്തിലുള്ള ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ മേയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ടെന്നും പറഞ്ഞു. മേയർ അഡ്വ.ടി.ഒ. മോഹനൻെറ അധ്യക്ഷതയിലാണ് ആദ്യ യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.