കണ്ണൂര്‍: ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് കുറവില്ല. കഴിഞ്ഞ ദിവസം 15 പേരിൽ നിന്ന് തട്ടിയത് 12 ലക്ഷം. ടെലഗ്രാം വഴി കച്ചവടം ചെയ്യുന്നതിന് പണമയച്ചു നല്കിയ മൂന്ന് പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി. ചക്കരക്കല്ലിലെ യുവാവിന് 3,29,278 രൂപയും മയ്യിൽ സ്വദേശിക്ക് 1,14,811 രൂപയും കതിരൂർ സ്വദേശിക്ക് 13,573 രൂപയും നഷ്ടപ്പെട്ടു. പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പാര്‍ട് ടൈം ജോലിക്ക് അപേക്ഷിച്ച മൂന്നുപേര്‍ക്ക് പണം നഷ്ടപ്പെട്ടു. കൂത്തുപറമ്പിലെ യുവതിക്ക് 1,18,045 രൂപയും വളപട്ടണത്തെ വീട്ടമ്മക്ക് 27,300 രൂപയും കണ്ണൂരിലെ യുവതിക്ക് 20,300 രൂപയുമാണ് നഷ്ടമായത്.
ഗൂഗിള്‍പേ വഴി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തയാളുടെ 14,500രൂപ നഷ്ടപ്പെട്ടു. വ്യാജ ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത കണ്ണവം സ്വദേശിയുടെ 8,000 രൂപ തട്ടിപ്പുകാര്‍ കവര്‍ന്നു. ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങുന്നതിന് പണമയച്ചുനല്‍കിയ ചക്കരക്കല്ലിലെ യുവതിക്ക് 397 രൂപയും നഷ്ടപ്പെട്ടു. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് പറഞ്ഞ് യൂണിയന് ബാങ്കില്‍ നിന്നെന്ന പേരില്‍ ഫോണ്‍ ചെയ്ത് കൂത്തുപറമ്പിലെ യുവാവിന്റെ 1.26 ലക്ഷം തട്ടി.
ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചവർ പറഞ്ഞതു പ്രകാരം ബാങ്കിന്റെ വ്യാജ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഇത് ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പണം കവര്‍ന്നത്. ഇന്‍സ്റ്റഗ്രാം പരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ച തലശ്ശേരിയിലെ യുവാവിന്റെ അര ലക്ഷം രൂപ തട്ടിയെടുത്തു.
53,034 രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. സോഷ്യല്‍മീഡിയ വഴി പാര്‍ട്ട്ടൈം ജോലിക്ക് ശ്രമിച്ച രണ്ടുപേരുടെ വന്‍ തുക നഷ്ടപ്പെട്ടു. മട്ടന്നൂരിലെ യുവതിക്ക് 1,50,000 രൂപയും വളപട്ടണം സ്വദേശിയുടെ 60,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ വായ്പ നല്‍കാമെന്നുപറഞ്ഞ് കുത്തൂപറമ്പ് സ്വദേശിയുടെ 1,55,000 രൂപയും വളപട്ടണത്തെ യുവാവിന്റെ 5,000 രൂപയും തട്ടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.