ഓൺലൈൻ തട്ടിപ്പ് തുടരുന്നു; ഗ്രാനൈറ്റ് ബുക്ക് ചെയ്ത യുവാവിന് നഷ്ടം 50,999

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​രു​ന്നു, ഇ​ക്കു​റി പ​ണം ന​ഷ്ട​മാ​യ​ത് ഓ​ൺ​ലൈ​ൻ​വ​ഴി ഗ്രാ​​നൈ​റ്റ് ബു​ക്ക് ചെ​യ്ത യു​വാ​വി​ന്. 50,999 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ ലി​ങ്ക് അ​യ​ച്ച് ന​ൽ​കി ക്യു.​ആ​ർ കോ​ഡ് കൈ​ക്ക​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പ് സം​ഘം അ​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ചാ​ലാ​ട് സ്വ​ദേ​ശി സി.​കെ പു​ര​ത്തെ കെ. ​ര​ജീ​ഷി​ന്റെ പ​ണ​മാ​ണ് ത​ട്ടി​യ​ത്. ന​വം​ബ​ർ ഏ​ഴി​നാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി 26,000 രൂ​പ വി​ല​വ​രു​ന്ന ഗ്രാ​നൈ​റ്റ് വാ​ങ്ങാ​നാ​യി ബു​ക്ക് ചെ​യ്ത​ത്. തു​ട​ർ​ന്ന് യു​വാ​വി​ന്റെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സം​ഘം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ൽ നി​ന്ന് 50,999 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി ​എ​സ്.​എം.​എ​സ് വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ര​ജീ​ഷ് ടൗ​ൺ ​പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Online fraud continues-50999 loss to the young man who booked Granite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.