കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായുള്ള ഓൺലൈൻ തട്ടിപ്പിൽ ആറു കേസുകളിലായി 19 ലക്ഷം രൂപ നഷ്ടപ്പെട്ടു. കുത്തുപറമ്പ് സ്വദേശിനിക്ക് 16,18,000 രൂപയാണ് നഷ്ടമായത്.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ലണ്ടൻ സ്വദേശിയെന്ന് പറഞ്ഞുപരിചയപ്പെട്ട ആൾ അയച്ച ഗിഫ്റ്റ് ലഭിക്കുന്നതിനായി എയർപോർട്ട് സ്റ്റാഫെന്ന് പറഞ്ഞു വിളിച്ചയാൾക്കു ഡ്യൂട്ടി ചാർജായി പണം അയച്ചു നൽകുകയായിരുന്നു. പാനൂർ സ്വദേശിനിക്ക് 36,949 രൂപയും നഷ്ടപ്പെട്ടു. പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതി. കണ്ണപുരം സ്വദേശിക്ക് 30000 രൂപയാണ് നഷ്ടപ്പെട്ടത്.
ഓൺലൈൻ ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകളെന്ന് പറഞ്ഞു പരാതിക്കാരന്റെ കൈയിൽ നിന്നും പണം വാങ്ങി ലോണോ വാങ്ങിയ തുകയോ നൽകാതെ ചതിച്ചെന്നാണ് പരാതി. ബാങ്ക് വിവരങ്ങളും ഒ.ടി.പിയുടെ നൽകിയ ചക്കരക്കൽ സ്വദേശിക്ക് 16,000 രൂപയാണ് നഷ്ടപ്പെട്ടത്. മകൾ ഫോണിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന വ്യാജേന വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ചക്കരക്കൽ സ്വദേശിയിൽനിന്ന് 1,08,000 രൂപ തട്ടിയത്. ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ കണ്ണൂർ ടൗൺ സ്വദേശിക്ക് 58800 രൂപയും നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.