കണ്ണൂര്‍: അഞ്ചുപേരില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 11,47 ലക്ഷം രൂപ. താഴെചൊവ്വ സ്വദേശിയുടെ 10.50 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം വാട്സ് ആപ് വഴി ട്രേഡിങ് ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പാനൂർ സ്വദേശിയുടെ 43,388 രൂപയും കവര്‍ന്നു. ഫെയ്സ്ബുക്ക് പരസ്യം കണ്ട് ടെലഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചു നല്‍കുകയായിരുന്നു.
കേരള പൊലീസെന്ന വ്യാജേന ബന്ധപ്പെട്ടാണ് കണ്ണപുരം സ്വദേശിയുടെ 30,510 രൂപ തട്ടിയെടുത്തത്. വാഹനത്തിന്റെ ചെല്ലാന്‍ ഉണ്ടെന്നുപറഞ്ഞ് വാട്സ്ആപ് വഴി ഫയല്‍ തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയായിരുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. തോട്ടട സ്വദേശിനിയുടെ 20,000 രൂപയാണ് കവര്‍ന്നത്. സുഹൃത്തെന്ന വ്യാജേന ഇവര്‍ക്ക് ഫെയ്സ്ബുക്ക് വഴി സന്ദേശമയക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ചാണ് പണം കവര്‍ന്നത്.
ഓണ്‍ലൈന്‍ ലോണ്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൂത്തുപറമ്പ് സ്വദേശിനിയുടെ 3250 രൂപയും തട്ടിയെടുത്തു. വിവിധ ചാര്ജുകളെന്നും പറഞ്ഞാണ് ഇവരില്‍നിന്ന് പണം കൈപ്പറ്റിയത്. സംഭവങ്ങളില്‍ കണ്ണൂര്‍ സൈബര്‍ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.