നഗരത്തിൽ ഓമ്നി വാൻ കത്തിനശിച്ചു

കണ്ണൂർ: പയ്യാമ്പലത്തെ സവോയ് ഹോട്ടലിന് സമീപം റോഡരികിൽ നിര്‍ത്തിയിട്ട ഒമിനിവാന്‍ കത്തി നശിച്ചു. കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ തീ കണ്ടതിനെ തുടർന്ന് വാഹനം ഓടിച്ച പടന്നപ്പാലത്തെ ദേവദാസ് ഇറങ്ങിയോടുകയായിരുന്നു.

വ്യാഴം രാത്രി 8.30 നാണ് സംഭവം. നിമിഷ നേരം കൊണ്ട് വാനില്‍ ആളിപടർന്ന തീ അഗ്നിശമന രക്ഷാസേന എത്തിയാണ് അണച്ചത്. അഗ്നിശമന സേന കൃത്യസമയത്ത് എത്തി തീ അണച്ചതിനാൽ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായി. സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ സിനോജ്, ഉദ്യോഗസ്ഥരായ രാജേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, മിഥുൻ എസ്. നായർ, ശ്രീജേഷ്, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്. 

 

Tags:    
News Summary - Omnivan parked on the roadside near the Savoy Hotel in Payyambalam was destroyed by fire.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.