മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ രണ്ടാം ഫ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. മാഹി ബൈപാസ് വഴിയും അഴിയൂർ ഭാഗത്ത് നിന്നും വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി മാഹി റെയിൽവേ സ്റ്റേഷനിൽ ആധുനിക സൗകര്യം വിപുലീകരിച്ച് ഉദ്ഘാടനം കഴിഞ്ഞെങ്കിലും രണ്ടാം പ്ലാറ്റ് ഫോമിൽ കൗണ്ടർ സ്ഥാപിച്ചിരുന്നില്ല.
ഒന്നാം ഫ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിൽ പോയി ടിക്കറ്റെടുത്ത് തിരിച്ച് വരികയെന്നത് യാത്രക്കാരെ ഏറെ വലക്കുന്ന ഒന്നാണ്. കൊളശ്ശേരി, മുക്കാളി, കരിയാട്മോന്താൽ, പെരിങ്ങത്തൂർ, അഴിയൂർ കക്കടവ് എന്നിവടങ്ങളിലുള്ളവർ മാഹി ബൈപാസ് റോഡ് വഴി എത്തുന്നത് രണ്ടാം പ്ലാറ്റ്ഫോമിലേക്കാണ്. 20 ഓളം ബോഗികളുള്ള ട്രെയിനുകളുടെ മുന്നിലും പിന്നിലുമുള്ള ജനറൽ കമ്പാർട്ടുമെന്റുകളിൽ എത്തിപ്പെടാനുള്ള സമയവും കൂടി ഇല്ലാതാക്കുന്ന രീതിയിലാണ് മാഹി റെയിൽവെ സ്റ്റേഷനിലെ സംവിധാനമെന്നാണ് യാത്രികരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.