യാത്രയയപ്പ്​

പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.പി. ശ്രീധരനുള്ള യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തലശ്ശേരി എ.എസ്.പി വിഷ്ണുപ്രദീപ് ഐ.പി.എസ് കെ.പി. ശ്രീധരൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. എം.എൽ.എക്കുള്ള ഉപഹാരസമർപ്പണം സ്കൂൾ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. മറിമായം ഫെയിം വിനോദ് കോവൂരിൻന്റെ കലാസായാഹ്നം ഉണ്ടായി. എൻ.എ.എം സ്കൗട്ട് യൂനിറ്റ് തയാറാക്കിയ മാഗസിൻ കുറുവാളി മമ്മു ഹാജി പ്രകാശനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എം.പി.കെ. അയൂബ്, ആവോലം ബഷീർ, തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, സ്കൗട്ട് ലീഡർ ട്രെയിനർ പി. വിനോദ്, ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് അസീസ് കുന്നോത്ത്, സ്കൗട്ട് ആൻഡ് ഗൈഡ് ചൊക്ലി ലോക്കൽ സെക്രട്ടറി പി. സബിൻ, ഡെപ്യൂട്ടി എച്ച്.എം പി. ബഷീർ, സിദ്ദീഖ് കൂടത്തിൽ, എൻ. സൂപ്പി, മുഹമ്മദ് കൊട്ടാറത്ത്, ഇ.എ. നാസർ, കെ.ടി.കെ. റിയാസ്, വി.കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. കെ.പി. ശ്രീധരൻ മറുപടി പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.