അനുശോചിച്ചു

ശ്രീകണ്ഠപുരം: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് ഇരിക്കൂർ മണ്ഡലം മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡന്റ് പി.ടി.എ. കോയ അധ്യക്ഷതവഹിച്ചു. പി. മാധവൻ, എം.ഒ. മാധവൻ, വിജയകുമാർ, നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, വൈസ് ചെയർമാൻ കെ. ശിവദാസൻ, വർഗീസ് വയലാമണ്ണിൽ, എം. രാജീവൻ, കെ. സലാഹുദ്ദീൻ, കെ.പി. ഗംഗാധരൻ, സി.സി. മാമു ഹാജി, പി.പി. ചന്ദ്രാംഗദൻ, പി.എ. ഹൈദ്രോസ് ഹാജി, എൻ.പി. സിദ്ദീഖ്, തങ്കച്ചൻ മാത്യു, എ.പി. പക്കർ ഹാജി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.