സ്നേഹാദരം

കേളകം: ആരോഗ്യപ്രവർത്തകർക്ക് എസ്.പി.സിയുടെ . ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് യൂനിറ്റാണ് ഫാം കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്​. ഹെഡ്മിസ്ട്രസ് എൻ. സുലോചനയും പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമനും ചേർന്ന് മെമ​​േൻറാ കൈമാറി. മെഡിക്കൽ ഓഫിസർ ഡോ. എം.എസ്. ജയകൃഷ്ണൻ, ഡോ. അർജുൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ മെമ​േൻറാ ഏറ്റുവാങ്ങി. ഡോ.രാഖിരാജ്, എ.പി. ശ്രീജ, രവീന്ദ്ര ബാബു, ജോൺ, സജേഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.പി.സി ചാർജ് ഓഫിസർ ഒ.പി. സോജൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.