അനുമോദിച്ചു

പയ്യന്നൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ നാച്വറോപ്പതി ചികിത്സരീതി ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ബംഗളൂരു രാജീവ് ഗാന്ധി സർവകലാശാല നാച്വറോപ്പതി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അന്നൂരിലെ കെ.എൽ. താരിമക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റി നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ എ. രൂപേഷ് അധ്യക്ഷത വഹിച്ചു. പറമ്പത്ത് രവി സ്വാഗതവും കെ.എം. വിജയൻ നന്ദിയും പറഞ്ഞു. കൗൺസിലർ കെ.കെ. അശോക്​ കുമാർ, എ.പി. നാരായണൻ, കെ. ജയരാജ്, കെ.എം. ശ്രീധരൻ, കെ.ടി. ഹരീഷ്, കെ.വി. ഭാസ്കരൻ, നവനീത് നാരായണൻ, കെ.എം. രമേശൻ, എൻ.പി. രാജൻ എന്നിവർ സംബന്ധിച്ചു. കെ.എൽ. താരിമ മറുപടി പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.