പ്രതിഷേധിച്ചു

കണ്ണൂർ: നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യചെയ്ത സംഭവത്തിനിടയാക്കിയ സാഹചര്യത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഭൂപ്രശ്‌നങ്ങൾ അഭിമുഖീകരിക്കാതെ ഭൂരഹിതരായ സാധാരണക്കാരുടെ ജീവിതം ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം അനാഥരാകുന്നവരെ ഏറ്റെടുത്ത് മുഖം രക്ഷിക്കാനുള്ള കപടശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ജില്ല പ്രസിഡൻറ്​ ജവാദ് അമീർ ആരോപിച്ചു. ജില്ല നേതാക്കളായ ഷബീർ എടക്കാട്, ആരിഫ മഹബൂബ്, സഫൂറ നദീർ, കെ.പി. മശ്ഹൂദ്, അർഷാദ് ഉളിയിൽ, ഫാത്തിമ എടക്കാട്, മിസ്ഹബ് ശിബിൽ, തമന്ന എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.