അനുമോദിച്ചു

അനുമോദിച്ചു ഫോട്ടോ: SKPM AnumodanamCap- അൽന ജോയലിന് ചെമ്പേരി ലൂർദ് മാത ഫൊറോന ദേവാലയ വികാരി ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉപഹാരം നൽകുന്നു ഫോട്ടോ: SKPM RoadCap- ചേപ്പറമ്പ് അമ്പലം-ചെട്ട്യാൽ-ആലോറ റോഡ്ടിയ അൽന ജോയൽ ചെള്ളിക്കുന്നേലിനെ ചെമ്പേരി പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചെമ്പേരി ലൂർദ് മാത ഫൊറോന ദേവാലയ വികാരി ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉപഹാരം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്‌ പ്രസിഡൻറ്​ സാബു മണിമല, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, ജോൺസൺ പുലിയുറുമ്പിൽ, വൈ.എം.സി.എ യൂനിറ്റ്‌ സെക്രട്ടറി ബാബുക്കുട്ടി കടുകമ്മാക്കൽ എന്നിവർ സംസാരിച്ചു.ചേപ്പറമ്പ് അമ്പലം - ചെട്ട്യാൽ - ആലോറ റോഡ് നവീകരിക്കും ശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ് അമ്പലം - ചെട്ട്യാൽ - ആലോറ റോഡ് നവീകരിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പ് 49.75 ലക്ഷം രൂപ അനുവദിച്ചു. വർഷങ്ങളായി ഈ ഭാഗത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടോടെയാണ് യാത്ര ചെയ്​തിരുന്നത്. റോഡ്​ വികസനത്തിനായി തുക ലഭിച്ചതോടെ നൂറോളം വരുന്ന കുടുംബങ്ങളുടെ യാത്രാപ്രശ്​നത്തിനാണ് പരിഹാരമാകുന്നത്. രണ്ടു വർഷം മുമ്പ്​ 11.27 ലക്ഷം ചെലവഴിച്ച് റോഡിൽ കലുങ്ക് നിർമിച്ചിരുന്നു. ഈ കലുങ്ക് വരെയുള്ള ഭാഗത്തി​ൻെറ ടാറിങ്ങിനായി കെ.സി. ജോസഫ്, എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം അനുവദിച്ചിരുന്നു. കലുങ്ക് മുതൽ പട്ടികവർഗ കോളനി വരെയുള്ള റോഡി​ൻെറ വികസനത്തിനാണ് 49.75 ലക്ഷം ഉപയോഗിക്കുക. നഗരസഭയിലെ കാനപ്പുറം, കംബ്ലാരി വാർഡുകളിലൂടെയാണ് റോഡ് പോകുന്നത്. കെ.സി. ജോസഫ് എം.എൽ.എ, ജില്ല പട്ടികവർഗ ഓഫിസറായിരുന്ന ജാക്വിലിൻ ഷൈനി ഫെർണാണ്ടസ് എന്നിവരുടെ ഇടപെടലിൽ മന്ത്രി എ.കെ. ബാലൻ മുൻകൈയെടുത്താണ് ഫണ്ട്‌ അനുവദിച്ചതെന്ന് നഗരസഭ ചെയർമാൻ പി.പി. രാഘവൻ അറിയിച്ചു. റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.