പ്രതിഷേധിച്ചു

ചെറുപുഴ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക ദ്രോഹബില്ലാണെന്നു ആരോപിച്ചു കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ ബില്ലി​ൻെറ കോപ്പി കത്തിച്ചു . കേരള കോണ്‍ഗ്രസ് -എം പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ സബ് പോസ്​റ്റ്​ഒാഫിസ് പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ജോസഫ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോയ് ജോസഫ്, എ.സി. പൗലോസ്, സാബു വെള്ളിമൂഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.