ഉപവസിച്ചു

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും പി.എസ്‌.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്ന ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ബി.ജെ.പി ജില്ല പ്രസിഡൻറ്​ എന്‍. ഹരിദാസ് പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് . രാവിലെ 10 മുതല്‍ വൈകീട്ട്​ അഞ്ചുവരെ നടന്ന ഉപവാസം ബി.ജെ.പി ദേശീയ നിര്‍വാഹ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത്​ അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്​ജിത്ത്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, എ.പി. ഗംഗാധരൻ, മേഖല സെക്രട്ടറി കെ.പി. അരുണ്‍, ജില്ല ഭാരവാഹികളായ യു.ടി. ജയന്തന്‍, വിജയൻ വട്ടിപ്രം എന്നിവര്‍ സംബന്ധിച്ചു. സമാപനച്ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. മോഹനൻ മാനന്തേരി സ്വാഗതവും കെ. രതീശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.