ആദരിച്ചു

ഇരിക്കൂർ: എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ എം.പി. ജലീൽ, രാഷ്​ട്രപതിയിൽനിന്ന് ജീവൻരക്ഷ അവാർഡ് നേടിയ പി.പി. അഞ്ചൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എം. ശമീല, ഫാത്തിമത്തുൽ ഹസ്ന എന്നിവരെ അനുമോദിച്ചു. ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യു ഉദ്​ഘാടനം ചെയ്തു. കെ.ടി. നസീർ, കെ.കെ. സത്താർ ഹാജി, പി. വാഹിദ് ഹാജി, എം.പി. ഹനീഫ എന്നിവർ ഉപഹാരങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.