ഒാണാഘോഷം

തലേശ്ശരി: തലശ്ശേരി പ്രസ്​ഫോറത്തി‍ൻെറയും പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജനറൽ ആശുപത്രി െഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.വി. സതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. ചിറക്കര പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് സി.പി. ഷൈജൻ, തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോൽപന്ന സംഭരണ വിതരണ സംഘം പ്രസിഡൻറ് സുരാജ് ചിറക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ. സക്കരിയ, ലൈബ്രറി കൗൺസിൽ പ്രതിനിധി സി. സോമൻ, ലൈബ്രറി പ്രസിഡൻറ് അനീഷ് പാതിരിയാട് എന്നിവർ സംസാരിച്ചു. പ്രസ്​ ഫോറം സെക്രട്ടറി എൻ. സിറാജുദ്ദീൻ സ്വാഗതവും ട്രഷറർ പാലയാട് രവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.