അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കണ്ണൂർ: മലബാര്‍ കാന്‍സര്‍ സൻെററി‍ൻെറ നഴ്‌സിങ്​ കോളജായ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ്​ സയന്‍സസ് ആൻഡ്​ റിസർചിൽ ബി.എസ്​സി നഴ്‌സിങ്ങി‍ൻെറ മാനേജ്‌മൻെറ് സീറ്റുകളിലേക്ക് ആഗസ്​റ്റ്​​ 30 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. ഫോൺ: 9847938884, 856098752, 04902399243. വെബ് സൈറ്റ്​:www.mcc.kerala.gov.in/www.insermcc.org . സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു കണ്ണൂർ: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവിസ് വകുപ്പില്‍ സ്​റ്റാഫ് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് 2019 ​െസപ്റ്റംബര്‍ 28ന് നടത്തിയ പരീക്ഷയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2700482. അപേക്ഷ ക്ഷണിച്ചു കണ്ണൂർ: ജനറല്‍ നഴ്‌സിങ്​ ആൻഡ്​ മിഡ്​വൈഫറി കോഴ്‌സിലേക്ക് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്​ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhs.kerala. gov.in സന്ദര്‍ശിക്കുക. അപേക്ഷയുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക്‌ലിസ്​റ്റ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട​ൻെറ എക്‌സ് സർവിസ്‌മെന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ജില്ല സൈനികക്ഷേമ ഓഫിസില്‍ നിന്ന്​ നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈനിക ക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ആഗസ്​റ്റ്​ 27ന് വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ ലഭിക്കണം. അസ്സല്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിങ്​ സ്‌കൂള്‍ പ്രിന്‍സിപ്പലിനും അയക്കണം. ഫോൺ: 0497 2700069.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.