സ്വാതന്ത്ര്യദിനാഘോഷം

തലേശ്ശരി: തലശ്ശേരിയിലെ കോൺഗ്രസ് ആസ്ഥാനമായ എൽ.എസ്. പ്രഭു മന്ദിരത്തിൽ മണ്ണയാട് ബാലകൃഷ്​ണൻ പതാക ഉയർത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.എൻ. ജയരാജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇല്ലത്ത് താഴയിൽ തിരുവങ്ങാട് മണ്ഡലം പ്രസിഡൻറ് ഇ. വിജയകൃഷ്​ണൻ പതാക ഉയർത്തി. സ്വാതന്ത്യദിന സംഗമം ബ്ലോക്ക് സെക്രട്ടറി പി.വി. രാധാകൃഷ്​ണൻ ഉദ്ഘാടനം ചെയ്​തു. പി.എൻ. പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി എക്​സിക്യൂട്ടിവ് മെംബറും ദീർഘകാലം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായിരുന്ന അഡ്വ. കെ. ബാലകൃഷ്​ണനെ ആദരിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഖദർ വസ്ത്രവും ഉപഹാരവും കൈമാറി. മണ്ഡലം പ്രസിഡൻറ് ഇ. വിജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ.പി.സി.സി മെംബറുമായ കെ. ശ്രീനിവാസ പ്രഭുവിനെ ആദരിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനി മംഗലാട്ട് രാഘവനെ വീട്ടിലെത്തി ആദരിച്ചു. മണ്ഡലം പ്രസിഡൻറ് അഡ്വ. കെ.സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ വി.എൻ. ജയരാജ് ഉപഹാരം കൈമാറി. തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന നേതാവ് വെള്ളാടത്ത് ശ്രീധരനെ ആദരിച്ചു. കെ.പി.സി.സി മെംബർ വി. രാധാകൃഷ്​ണൻ ഉപഹാരം നൽകി. മണ്ഡലം പ്രസിഡൻറ് കെ.ഇ. പവിത്രരാജ് അധ്യക്ഷത വഹിച്ചു. തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന നേതാവ് പട്ടൻ നാരായണനെ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡൻറ് ഇ. വിജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി മുബാറക്ക ഹയർ സെക്കൻഡറി സ്​കൂളിൽ ഹെഡ്​മാസ്​റ്റർ കെ. മുസ്​തഫ പതാക ഉയർത്തി. നഗരസഭാംഗം എ.കെ. സക്കരിയ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഓട്ടോറിക്ഷ ഡൈവേഴ്​സ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പുതിയ ബസ് സ്​റ്റാൻഡിൽ ജില്ല പ്രസിഡൻറ് പി. ജനാർദനൻ ദേശീയപതാക ഉയർത്തി. ധർമടം: ധർമടം ലയൺസ് ക്ലബി​ൻെറ ആഭിമുഖ്യത്തിൽ ധർമടത്തെ പ്രായംകൂടിയ സ്വാതന്ത്ര്യസമര സേനാനിയായ മാണിയത്ത് രാജൻ മാസ്​റ്ററെ വീട്ടിലെത്തി ആദരിച്ചു. പ്രസിഡൻറ് മേജർ പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഗവ. വി.എച്ച്.എസ്.എസിൽ പ്രധാനാധ്യാപിക എൻ.പി.സി. ഷീല പതാകയുയർത്തി. മാണിയാട്ട് വീട്ടിൽ യൂനിറ്റ് ഡേ സംഘടിപ്പിച്ചു. ഷാഹിദ മാണിയാട്ട് പതാക ഉയർത്തി. അജ്​മൽ മാണിയാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കതിരൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് അംഗം വാഴയിൽ ബാലൻ നായരെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉപഹാരം നൽകി. പൊന്ന്യം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുചിറയിൽ പ്രസിഡൻറ് എ.വി. രാമദാസ് പാതക ഉയർത്തി. സി.കെ. രാഘവൻ നായരെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്​ണൻ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.