അഹമ്മദ്‌

മാഹി: പാറാൽ മീത്തലെ വയൽ കോടിയേരി ബാങ്കിനു പിറകിൽ ചീക്കിലോടൻ വി.കെ. (91) നിര്യാതനായി. വെസ്​റ്റേൺ ഇന്ത്യ കോട്ടൺ കമ്പനി മാനേജർ, മുബാറക് ഹൈസ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ സൈദാർപള്ളി തച്ചാൻകണ്ടി ഇബ്രാഹിം കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: പരേതയായ കദീജ ബീബി (കാച്ചു). സഹോദരങ്ങൾ: റസാഖ്, ആയിഷ, സീനത്ത് പരേതനായ മൂസക്കുട്ടി. ahammed obit mahe ബാലൻ കൂത്തുപറമ്പ്: നരവൂർ പുറക്കാട്ട് ഹൗസിൽ വി. ബാലൻ (71) നിര്യാതനായി. സി.പി.എം കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം, ബീഡി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ ജോ. സെക്രട്ടറി, കൂത്തുപറമ്പ് ഗ്രാമ ബേക്കറി സ്ഥാപക പ്രസിഡൻറ്, സർവിസ് സഹകരണ ബാങ്ക് ബിൽ കലക്​ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ലീല. മക്കൾ: ശരത്ത് (സി.പി.എം കക്കാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി), ശ്രീജിത്ത് (ഗൾഫ്), ശ്രീകാന്ത് (ഹൈകോടതി, എറണാകുളം). മരുമക്കൾ: സിൽന, റിൻസി, സിൽജ. സഹോദരങ്ങൾ: വത്സൻ, വിലാസിനി, പരേതനായ മോഹനൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.