പിലാത്തറ: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി വാദ്യശ്രീ പുരസ്കാരം നേടിയ എരമം ഗോപാലകൃഷ്ണമാരാരെ കൈതപ്രം തൃക്കുറ്റിയേരി കൈലാസനാഥ ക്ഷേത്ര കമ്മിറ്റി . ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് ഇ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ സി. ധനഞ്ജയൻ പൊന്നാടയണിയിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ പി.ടി. മുരളീധരൻ ഉപഹാരം നൽകി. എം. ശിവശങ്കരൻ നമ്പൂതിരി, ഒ. രാജഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവ് എരമം ഗോപാലകൃഷ്ണ മാരാർ അനുമോദനത്തിന് നന്ദി പറഞ്ഞു. കെ. കൃഷ്ണൻ സ്വാഗതവും എ. അനിരുദ്ധൻ നന്ദിയും പറഞ്ഞു. PHOTO പി. വൈ. ആർഅനുമോദനം ക്ഷേത്രകല അക്കാദമി അവാർഡ് നേടിയ എരമം ഗോപാലകൃഷ്ണമാരാരെ തൃക്കുറ്റിയേരി ക്ഷേത്ര കമ്മിറ്റി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.