തലശ്ശേരി: ഐ.എൻ.എൽ സ്ഥാപക പ്രസിഡന്റായിരുന്ന സി.കെ.പി. ചെറിയ മമ്മുകേയി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ (കാസിം വിഭാഗം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് താജുദ്ദീൻ മട്ടന്നൂർ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി. പ്രഫ. എ.പി. സുബൈർ കേയി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബി. ഹംസ ഹാജി, കണ്ണൂർ ജില്ല സെക്രട്ടറി ഹമീദ് ചെങ്ങളായി, സി.എച്ച്. ഹമീദ് മാസ്റ്റർ, എം. ഇബ്രാഹിം, അസീസ് കടപ്പുറം, സിറാജ് തയ്യിൽ, എസ്.എ. ഷുഹൈബ് തുടങ്ങിയവർ സംസാരിച്ചു. ബി.പി. മുസ്തഫ സ്വാഗതവും ഇക്ബാൽ പോപ്പുലർ നന്ദിയും പറഞ്ഞു. പടം ......cheriya mammukei anusmaranam.jpg സി.കെ.പി. ചെറിയ മമ്മുകേയി ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.