പള്ളിക്കുന്ന് ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മേയര്‍
അഡ്വ. ടി.ഒ. മോഹനന് നിർവഹിക്കുന്നു
കണ്ണൂര്‍: പള്ളിക്കുന്ന് ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി.ഒ. മോഹനന് നിർവഹിച്ചു. മാതൃക ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനോദ്ഘാടനം കെ.വി. സുമേഷ് എം.എല്‍.എയും ഫിസിയോ തെറപ്പി യൂനിറ്റ് ഉദ്ഘാടനം മുന്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ അഡ്വ. മാര്ട്ടിന് ജോർജും നിർവഹിച്ചു. 2022-23 വര്‍ഷം ഡിസ്പെന്‍സറിയെ മാതൃക ഡിസ്പെന്‍സറിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ജില്ലയില്‍ ആദ്യത്തെ ഫിസിയോ തെറപ്പി യൂനിറ്റോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്പെന്‍സറി കൂടിയാണിത്. കണ്ണൂര്‍ കോർപറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളുള്ള കെട്ടിടത്തില്‍ വെയിറ്റിങ് ഹാള്‍, കണ്‍സല്‍ട്ടിങ് റൂം, ഫാര്‍മസി, ഫീഡിങ് റൂം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
ചടങ്ങില്‍ കോർപറേഷന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.പി രാജേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. സീത സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ എ. കുഞ്ഞമ്പു, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് പി.ജെ. സോണി, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീവിദ്യ എസ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.പി. അബ്ദുൽ ഖാദര്‍, പി.പി. രാജന്, എം.ടി സതീശന്, കോര്പറേഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയര്‍ ലിസിന പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.