നഗരസഭ തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ സീലിങ് നടന്നു

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ സീലിങ് നടന്നു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സീലിങ് നടന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷക ആര്‍. കീര്‍ത്തി നേതൃത്വം നല്‍കി. മട്ടന്നൂര്‍ നഗരസഭ ആറാമത് ഭരണസമിതിയിലേക്ക് 20ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളാണ് പരിശോധന നടത്തി സീല്‍ ചെയ്ത് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പ്രത്യേകം തയാറാക്കിയ റൂമില്‍ പൊലീസ് കാവലിലാണ് മെഷീനുകള്‍ സൂക്ഷിക്കുന്നത്.

നഗരസഭയിലെ 35 വാര്‍ഡുകളിലെ 35 ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളാണ് പരിശോധിച്ചത്. 35 വോട്ടിങ് മെഷീനു പുറമെ 35 എണ്ണം കരുതലായും സൂക്ഷിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം എന്നിവ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ പരിശോധിച്ച ശേഷമാണ് സീല്‍ ചെയ്തത്.

തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. കാര്‍ത്തിക് ഉപ വരണാധികാരി കെ.ടി. പ്രണാം എന്നിവരുടെ നേതൃത്വത്തില്‍ ഒന്നു മുതല്‍ 18 വരെയുള്ള വാര്‍ഡുകളുടെയും 19 മുതല്‍ 35 വരെയുള്ള വാര്‍ഡുകളുടെ ചുമതലയുള്ള വരണാധികാരി ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജി. പ്രദീപ്, ഉപവരണാധികാരി പി.വി. നിഷ എന്നിവരുടെ നേതൃത്വത്തിലുമാണ് മെഷീനുകള്‍ പരിശോധിച്ചത്. വോട്ടിങ് മെഷീനുകള്‍ വെള്ളിയാഴ്ച രാവിലെ 10ന് ബൂത്തുകളിൽ വിതരണം ചെയ്യും.

Tags:    
News Summary - Municipal elections: Sealing of voting machines was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.