കണ്ണൂർ: പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കണ്ണൂർ കോർപറേഷൻ മേയറുടെ പരാമർശം അനുചിതമാണെന്നും വിദ്യാഭ്യാസമേഖലയെ രാഷ്ട്രീയ പരിധിയിൽനിന്ന് മാറ്റിനിർത്തണമെന്നും മുദ്രാ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ.
മേയർ മുസ് ലിഹ് മഠത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ പൊതുവിദ്യാലയങ്ങളെയും മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിനെയും അപമാനിക്കുന്ന തരത്തിലായിരുന്നു. പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തിലുള്ള പ്രസ്താവന അതീവ ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ അവഹേളിക്കുന്ന നടപടിയാണ് ഉണ്ടായത്.
മുദ്രാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. വാർഷിക പൊതുയോഗങ്ങളിലും അർധവാർഷിക യോഗങ്ങളിലും റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുന്നു. എല്ലാ രേഖകളും പൊതുസമൂഹത്തിന് ലഭ്യമാണ്.
മുദ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേരിട്ട് പരിശോധിക്കാൻ മേയറെ ക്ഷണിക്കുകയാണെന്നും പൊതുവിദ്യാലയങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം പിൻവലിക്കണമെന്നും മുദ്രാ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ എം. മനോജ് കുമാർ, ഹൈസ്കൂൾ സീനിയർ അസി. കെ. വേണു, മുദ്രാ വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി. ബാബു, പി.ടി.എ പ്രസിഡന്റ് പി.സി. ആസിഫ്, മദർ പി.ടി.എ പ്രസിഡന്റ് സി.കെ. രമ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.