MPORTANT കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ: തലശ്ശേരി സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടെമ്പിൾ ഗേറ്റ് സ്വദേശി വി.എം. അഭിജിത്തിനെ (30) കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് കമീഷണർ അറിയിച്ചു. photo -abhijith kappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.