Posted On
date_range Updated On
date_range സതീശന് തില്ലങ്കേരിയെ മർദിച്ചതായി പരാതി; ബന്ധമില്ലെന്ന് ആര്.എസ്.എസ്
മട്ടന്നൂർ: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന് അംഗം സതീശന് തില്ലങ്കേരിയെ മർദിച്ചതായി പരാതി. മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രം ഓഫിസില്‍ അതിക്രമിച്ചുകയറി മർദിച്ചതായാണ് പരാതി. സതീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നില്‍ ആര്.എസ്.എസ് എന്ന് ആരോപണം. എന്നാല്‍, സംഭവത്തില്‍ ആര്.എസ്.എസിന് ബന്ധമില്ലെന്നും ഭക്തജനങ്ങള്‍ എക്സിക്യൂട്ടിവ് ഓഫിസറുമായി ക്ഷേത്രം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ സതീശന് തില്ലങ്കേരിയുമായി വാക്തര്ക്കമുണ്ടാകുകയാണ് ചെയ്തതെന്നും ആര്.എസ്.എസ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.