Posted On
date_range Updated On
date_range കല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
മട്ടന്നൂര്‍: കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ അണിഞ്ഞ മാല, പതക്കം, ഓഫിസില്‍ സൂക്ഷിച്ചിരുന്ന നിത്യനിദാന കിരീടങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പുലർെച്ച മേല്‍ശാന്തി നട തുറക്കാനെത്തിയപ്പോഴാണ് ശ്രീകോവിലിെൻറ പൂട്ടുപൊളിച്ച് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വിഗ്രഹത്തില്‍നിന്ന് മാലയും പതക്കവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനിടെയാണ് ഓഫിസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും വെള്ളി കിരീടവും 25,000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായത്.
എസ്.ഐ ഷിബുവിെൻറ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.