representative image
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേരെ കസ്റ്റംസ് പിടികൂടി. ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികളാണ് മൂന്ന് കിലോയോളം സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ഊർജിതമാക്കി.
ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ബേക്കല്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മുഹമ്മദ് അഷറഫില്‍ നിന്ന് 920ഗ്രാമും രജീഷ്, അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്ന് ഓരോ കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അബ്ദുല്ല കുഞ്ഞ് മുഹമ്മദും മുഹമ്മദ് അഷറഫും ഇരുകാല്പാദത്തിനടിയിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക മാതൃകയിലാക്കി രജീഷ് മലദ്വാരത്തില്‍ ഒളിപ്പിച്ചുെവച്ച നിലയിലുമായിരുന്നു. അറസ്റ്റിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.
കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.