മു​ഹ​മ്മ​ദ്

തേക്ക് മുറിച്ചു കടത്തിയ പ്രതി കർണാടകയിൽ പിടിയിൽ

മട്ടന്നൂർ: ചാവശ്ശേരി പറമ്പിലെ ആദിവാസി ഭൂമിയിൽനിന്ന് തേക്ക് മുറിച്ചു കടത്തിയ പ്രതിയെ കർണാടകയിൽനിന്ന് മട്ടന്നൂർ പൊലീസ് പിടികൂടി. ചാവശ്ശേരി പറമ്പിലെ മുഹമ്മദ് (45) എന്ന മാഞ്ഞുവാണ് അറസ്റ്റിലായത്. 25 വർഷത്തിലധികം പ്രായമുള്ള ഒമ്പത് തേക്കാണ് മുറിച്ചു കടത്തിയത്. ഇയാളെ കർണാടകയിലെ സുന്തിക്കൊപ്പയിൽനിന്ന് മട്ടന്നൂർ പൊലീസ് സാഹസികമായാണ് പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബർ 15നാണ് ചാവശ്ശേരി ടൗൺഷിപ് നഗറിലെ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് അഞ്ച് തേക്ക് മരങ്ങളും നാരായണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് നാല് തേക്ക് മരങ്ങളും മുറിച്ചു കടത്തിയത്. സ്ഥല ഉടമകളുടെ പരാതിയെ തുടർന്നു മട്ടന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം സുന്തികൊപ്പയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ പിടികൂടുകയായിരുന്നു. വില കൊടുത്ത് വാങ്ങിയ തേക്കാണെന്ന വ്യാജേനയാണ് ഉടമസ്ഥരറിയാതെ മരപ്പണിക്കാരെയും ലോറി ഡ്രൈവറേയും ഉപയോഗിച്ച് മരങ്ങൾ കടത്തി വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ മുഹമ്മദ്‌ കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മട്ടന്നൂർ ഇൻസ്‌പെക്ടർ എം. ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐ സി.പി. ലിനേഷ്, എ.എസ്.ഐ ജോബി പി. ജോൺ, സി.പി.ഒമാരായ പി.വി. വിഷ്ണു, സി.എസ്. ഷംസീർ അഹമ്മദ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Suspect arrested in Karnataka for smuggling teak wood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.