സു​ജി  ര​ഞ്ജി​ത്ത്  റോ​ഷി​ത്

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍ കൊ​ക്ക​യി​ല്‍ സ്വ​ദേ​ശി സു​ജി (27), പെ​രു​ന്ത​റ​ച്ചാ​ല്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32), പു​ത്തൂ​ർ കൂ​റ്റേ​രി കാ​റോ​ള​ത്തി​ൽ ഹൗ​സി​ൽ കെ. ​റോ​ഷി​തി​നെ (31) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. റോ​ഷി​തി​നെ പാ​നൂ​ർ സി.​ഐ കെ. ​പ്രേം​സ​ദ​നാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ജ​യി​ലി​ല​ട​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ് റോ​ഷി​ത്.

ക​ഴി​ഞ്ഞ മാ​സം ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്ന് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് സുജിയും രഞ്ജിത്തും. റി​മാ​ന്‍ഡി​ല്‍ ക​ഴി​യ​വെ​യാ​ണ് ഇ​രു​വ​രെ​യും കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ഇ​തേ കേ​സി​ലെ മ​റ്റൊ​രു പ്ര​തി മ​ട്ട​ന്നൂ​ര്‍ ക​യ​നി ദേ​വ​ര്‍കാ​ട്ടെ വി. ​ജ്യോ​തി​ഷി​നെ​യും കാ​പ്പ ചു​മ​ത്തി മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 

Tags:    
News Summary - kapa was charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.