Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1199 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി അജ്മൽ സുനൈഫാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി അബൂദബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്.
ഡി.ആർ.ഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സുനൈഫിന്റെ ബാഗേജിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്റെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഒരു മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.