Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷത്തിെൻറ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ കുടക് സ്വദേശി അക്നസ് മക്കി നസീറിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എയർ ഇൻറലിജിൻസ് യൂനിറ്റും കസ്റ്റംസും സംയുക്തമായിനടത്തിയ പരിശോധനയിലാണ് കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണമിശ്രിതം മലദ്വാരത്തിൽ കണ്ടെത്തിയത്. രണ്ട് കാപ്സ്യൂളുകളിലായി 531 ഗ്രാം തൂക്കംവരുന്ന മിശ്രിതം വേർതിരിച്ചപ്പോഴാണ് 489 ഗ്രാം സ്വർണംലഭിച്ചത്. നസീറിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.