കണ്ണൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​രെ ഡി.​ആ​ര്‍.​ഐ​യും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫ്, പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ദു​ബൈ​യി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1297 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ഇ​രു​വ​രും ധ​രി​ച്ച സോ​ക്‌​സി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫി​ല്‍നി​ന്ന് 71 ല​ക്ഷം രൂ​പ​യു​ടെ 1157 ഗ്രാം ​സ്വ​ർ​ണ​വും മു​ഹ​മ്മ​ദ് ബ​ഷീ​റി​ല്‍നി​ന്ന് 39 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 640 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Gold worth one crore seized in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.