വടിവാളുമായെത്തി ഫോൺ കവർന്നു

മ​ട്ട​ന്നൂ​ർ: ചാ​വ​ശ്ശേ​രി​യി​ൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച നാ​ലോ​ടെ ചാ​വ​ശ്ശേ​രി പി.​കെ. കാ​ദ​ർ കു​ട്ടി മെ​മ്മോ​റി​യ​ൽ എ​ൽ.​പി സ്കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​വ​ശ്ശേ​രി യൂ​നി​റ്റി ട്രേ​ഡേ​ഴ്സി​ലേ​ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ന​സീ​ർ അ​ഹ​മ്മ​ദി​െൻറ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ് ക​വ​ർ​ന്ന​ത്. പു​ല​ർ​ച്ച​യെ​ത്തി​യ ലോ​റി ക​ട​ക്ക്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു.

വ​ടി​വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് യൂ​നി​റ്റി ട്രേ​ഡേ​ഴ്സി​െൻറ മു​ൻ​വ​ശ​ത്തെ സി.​സി ടി.​വി കാ​മ​റ വാ​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ക​യും ഡ്രൈ​വ​റെ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. യൂ​നി​റ്റി ട്രേ​ഡേ​ഴ്സ് ഉ​ട​മ കെ.​കെ. ബാ​ബു​രാ​ജ് മ​ട്ട​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - came with a sword and stole the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.