representational image
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് കവർച്ച
മട്ടന്നൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന വയോധികരായ രണ്ടു സ്ത്രീകളുടെ ഏഴേകാല്‍ പവന്‍ തൂക്കം വരുന്ന സ്വർണമാലകള്‍ കവര്‍ന്നു. ഇന്നലെ പുലർച്ച ഒന്നരയോടെയാണ് സംഭവം. മട്ടന്നൂര്‍ കീഴല്ലൂര്‍ വെള്ളിയാംപറമ്പിലെ ജ്യോതിസില്‍ താമസിക്കുന്ന പത്മിനിയുടെ (74) അഞ്ചു പവന്റെയും വീട്ടില്‍ സഹായിയായി താമസത്തിനെത്തിയ ബന്ധു ഏരോത്ത് വീട്ടില്‍ പങ്കജാക്ഷിയുടെ (73) രണ്ടേകാല്‍ പവന്റെയും മാലയാണ് കവര്‍ന്നത്.
വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ടവര്‍ബോള്‍ട്ട് തിക്കിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഉറക്കമുണര്‍ന്ന വയോധികര്‍ ബഹളംവെച്ചെങ്കിലും മോഷ്ടാവ് കഴുത്തില്‍നിന്ന് മാലയെടുത്ത് രക്ഷപ്പെട്ടു. മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.