മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ

എടക്കാട് : രണ്ടു ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ വെള്ളക്കെട്ടിലായി. രണ്ടാം വാർഡ് വഴി പോകുന്ന മലക്ക് താഴെ റോഡ് പൂർണമായും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. മുഴപ്പിലങ്ങാട് ദേശീയ പാതക്കരികിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം കയറിത്തുടങ്ങി. മഴ തുടരുകയാണെങ്കിൽ മിക്കവാറും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 


കുളം ബസാറിലെ ശാദുലിയ ജുമ മസ്ജിദിലും വെള്ളക്കെട്ട് മൂലം വഴി അടഞ്ഞിരിക്കുകയാണ്. മാരാൻ കണ്ടിത്തോട് കര കവിഞ്ഞൊഴുകിയതോടെ ഒന്നാം വാർഡിലെ പാച്ചാക്കര, ഉസ്സൻ മുക്ക് ഭാഗത്തേക്കുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

Tags:    
News Summary - Many houses are under water in Muzhapilangad Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.