Posted On
date_range Updated On
date_range മൻസൂർ വധം: പി. ജയരാജെൻറ സുരക്ഷ വർധിപ്പിക്കും
കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജെൻറ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ വധവുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിക്കുന്നത്.
ഇതു സംബന്ധിച്ച് ഡി.ജി.പി ജില്ല പൊലീസിന് നിർദേശം നൽകി. നേരത്തേ വധഭീഷണിയെത്തുടർന്ന് പി. ജയരാജെൻറ സുരക്ഷ ശക്തമാക്കിയിരുന്നു.
പേഴ്സനൽ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുകയും താമസസ്ഥലത്ത് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.