ഉമ്മർ
കണ്ണൂർ: റമദാനിലെ അവസാന പത്തിൽ നഗരത്തിലെ പള്ളിയിൽ എത്തിയ ഭിന്നശേഷിക്കാരനിൽ നിന്ന് ഒന്നര ലക്ഷം രൂപയോളം അടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെയാണ് (55) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വാളയാറിൽ അറസ്റ്റ് ചെയ്തത്. മംഗളൂരു സ്വദേശിയായ ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പണമാണ് മോഷ്ടിച്ചത്.
വിവിധ പള്ളികളിലും മറ്റും സഞ്ചരിച്ച് ഇക്കഴിഞ്ഞ മാർച്ച് 29നാണ് ഇയാൾ കണ്ണൂർ കാംബസാറിലെ ജുമാ മസ്ജിദിൽ എത്തിയത്. പള്ളിയിലിരുന്ന് പണം എണ്ണുന്നത് കണ്ട് പ്രതി സൗഹൃദം നടിച്ച് ഇയാളുടെ അടുത്തെത്തി. ബാഗിൽ കൂടുതൽ പണം കൈവശം ഉള്ളതായി മനസ്സിലാക്കി.
തുടർന്ന് ഇരുവരും ഉറങ്ങാൻ കിടന്നപ്പോൾ പ്രതി 1,43,000 രൂപയും 5000 രൂപ വില വരുന്ന മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച് മുങ്ങി. സംസ്ഥാനം വിട്ട പ്രതിയെ സി.സി.ടി.വിയും മൊബൈൽ ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്. എസ്.ഐ അനൂരൂപ്, പ്രബേഷൻ എസ്.ഐ വിനീത്, സ്ക്വാഡ് അംഗങ്ങളായ സി.പി. നാസർ, റമീസ്, ബൈജു, വിനിൽ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.