കണ്ണൂർ: പൊന്ന്യം ഏഴരക്കണ്ടത്തിൽ തുടങ്ങിയ പൊന്ന്യത്തങ്കത്തിന് സംഗീത സാന്ദ്രമാകാൻ ‘മാധ്യമം’ വൈബ്സ് ഓഫ് കേരള ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിനാണ് യുവതാരങ്ങൾ അണിനിരക്കുന്ന സംഗീതനിശ.
നിയമസഭ സ്പീക്കർ എൻ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ പങ്കെടുക്കും.
ടോപ് സിംഗർ റിയാലിറ്റി ഷോ താരം കൗഷിക്, സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരനായ ലിബിന് സ്കറിയ, ഹൃദയത്തോട് ചേർന്ന് പാടുന്ന റിയാലിറ്റി ഷോ താരം സിജു, സ്റ്റാർ സിങ്ങർ വേദിയിലൂടെ കേരളത്തിന്റെ വാനമ്പാടിയായ നന്ദ, കേരളത്തിന്റെ ഖൽബ് കീഴടക്കിയ ക്രിസ്റ്റകല എന്നിവർ പാടാനെത്തും.
കണ്ണങ്കണ്ടി ഗ്രൂപ് മാനേജിങ് ഡയറക്ടർ പരീദ് കണ്ണങ്കണ്ടി, ലുലു സാരീസ് ആൻഡ് ലുലു ഗോൾഡ് സി.ഇ.ഒ ജുനൈദ് മുഹമ്മദ്, ലവേസ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ടി.വി. അനസ്, ഡോ. കാസിനോ മുസ്തഫ ഹാജി, ഫാദിൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ കെ.എസ്.എ. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.