തലശ്ശേരിയിൽ പുതുതായി സ്ഥാപിച്ച 60 സി.സി.ടി.വി കാമറകളുടെ പ്രവർത്തനോദ്ഘാടനം കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് നിർവഹിക്കുന്നു

'പ്രോജക്ട് സിറ്റി വാച്ച്'; കുറ്റകൃത്യം കണ്ടെത്താൻ കൂടുതൽ നിരീക്ഷണ കാമറകൾ

തലശ്ശേരി: നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്ന 'പ്രോജക്ട് സിറ്റി വാച്ച്' പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച 60 സി.സി.ടി.വി കാമറകൾ പ്രവർത്തനസജ്ജമായി. തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഉദ്ഘാടനം നിർവഹിച്ചു.

തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാനും ഗതാഗത നിയന്ത്രണം സുഗമമാക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

തലശ്ശേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഡോ. നന്ദഗോപൻ, ഇൻസ്പെക്ടർ ബിജു പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് പ്രസിഡന്റ് വി.കെ. ജവാദ് അഹമ്മദ്, ട്രഷറർ പി.കെ. നിസാർ, കെ.എച്ച്.ആർ.എ വർക്കിങ് പ്രസിഡന്റ് കെ.പി. ഷാജി, വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സെക്രട്ടറി സി.പി.എം. നൗഫൽ, തലശ്ശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂനിറ്റ് സബ് ഇൻസ്പെക്ടർ അശോകൻ പാലോറാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - 'Project City Watch'; More surveillance cameras to detect crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.